Thursday, December 29, 2011

പ്രവ്ദ നൂറാം വാര്‍ഷികത്തിലേക്ക്

മോസ്കോ: ലെനിന്റെ നേതൃത്വത്തില്‍ റഷ്യന്‍ വിപ്ലവകാരികള്‍ ആരംഭിച്ച കമ്യൂണിസ്റ്റ് പത്രമായ പ്രവ്ദയുടെ നൂറാം വാര്‍ഷികം അടുത്തവര്‍ഷം മെയ് അഞ്ചിന് ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകരും സംയുക്തമായി ആഘോഷിക്കും. ഏതന്‍സില്‍ ഈയിടെ നടന്ന ലോക കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെ സമ്മേളനമാണ് പ്രവ്ദയുടെ ജൂബിലി ആഘോഷിക്കാന്‍ ആഹ്വാനം നല്‍കിയത്.

1912 മെയ് അഞ്ചിനാണ് പ്രവ്ദ പ്രസിദ്ധീകരണം ആരംഭിച്ചത്. സാറിസ്റ്റ് ഭരണകൂടംമുതല്‍ ഏറ്റവുമൊടുവില്‍ ഇന്നത്തെ റഷ്യയിലെ മുതലാളിത്ത ഭരണത്തിന്റെവരെയുള്ള നിരോധനങ്ങളയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് റഷ്യയിലെ കമ്യൂണിസ്റ്റുകാര്‍ ഇന്നും പ്രവ്ദ പ്രസിദ്ധീകരിക്കുന്നു. സോഷ്യലിസത്തിനും ലോകസമാധാനത്തിനുംവേണ്ടിയുള്ള മാനവരാശിയുടെ സമരത്തില്‍ പ്രവ്ദയുടെ പങ്ക് നിസ്തര്‍ക്കമാണ്. ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ്പത്രങ്ങളുടെ ആവിര്‍ഭാവത്തിലും വളര്‍ച്ചയിലും പ്രവ്ദയുടെ സ്വാധീനം വലുതാണ്.

deshabhimani 291211

1 comment:

  1. ലെനിന്റെ നേതൃത്വത്തില്‍ റഷ്യന്‍ വിപ്ലവകാരികള്‍ ആരംഭിച്ച കമ്യൂണിസ്റ്റ് പത്രമായ പ്രവ്ദയുടെ നൂറാം വാര്‍ഷികം അടുത്തവര്‍ഷം മെയ് അഞ്ചിന് ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകരും സംയുക്തമായി ആഘോഷിക്കും. ഏതന്‍സില്‍ ഈയിടെ നടന്ന ലോക കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെ സമ്മേളനമാണ് പ്രവ്ദയുടെ ജൂബിലി ആഘോഷിക്കാന്‍ ആഹ്വാനം നല്‍കിയത്.

    ReplyDelete