Sunday, December 25, 2011

ഉദ്ഘാടനം ലീഗ് സമ്മേളനമായി; "തോറ്റ എംഎല്‍എ"യും വേദിയില്‍

മലപ്പുറം: അലിഗഢ് സര്‍വകലാശാല മലപ്പുറം സെന്റര്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍സിബല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി. 2020ഓടെ ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിലവില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ 15% മാത്രമാണ് കോളേജുകളിലെത്തുന്നത്. 2020 ഓടെ ഇത് 30% ആക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ചടങ്ങ് ബഹിഷ്ക്കരിച്ചു. മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും നിറഞ്ഞതായിരുന്നു ഉദ്ഘാടന ചടങ്ങ്.

ഉദ്ഘാടനം ലീഗ് സമ്മേളനമായി; "തോറ്റ എംഎല്‍എ"യും വേദിയില്‍

മലപ്പുറം: അലിഗഢ് സര്‍വകലാശാലയുടെ മലപ്പുറം സെന്റര്‍ ഉദ്ഘാടനച്ചടങ്ങ് മുസ്ലിംലീഗ് സമ്മേളനംപോലെയായി. ലീഗിന്റെ സംസ്ഥാന-ജില്ലാ-പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വേദിയിലും സദസ്സിലും സ്ഥാനംപിടിച്ചപ്പോള്‍ കേരളത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ചവരെല്ലാം പിന്തള്ളപ്പെട്ടു. അലിഗഡ് സെന്റര്‍ മലപ്പുറം ജില്ലയിലെ ചേലാമലയില്‍ കൊണ്ടുവരാന്‍ പാടുപെട്ട മുന്‍ എംഎല്‍എ വി ശശികുമാറിനെ പ്രോട്ടോക്കോളിന്റെ പേരില്‍ ക്ഷണിക്കാതിരുന്നവര്‍ ലീഗിന്റെ നേതാക്കളെയെല്ലാം ക്ഷണിച്ചിരുത്തി. ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഒഴികെയുള്ളവരെല്ലാം വേദിയിലുണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും നാലകത്ത് സൂപ്പിയും എന്തടിസ്ഥാനത്തിലാണ് പ്രത്യേക ക്ഷണിതാക്കളായെന്നതിന് ഉത്തരമില്ല.

ലീഗിന്റെ പാലക്കാട് ജില്ലയിലെ എംഎല്‍എ എന്‍ ഷംസുദ്ദീനും താനൂര്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയും മഞ്ചേരി എംഎല്‍എ എം ഉമ്മറും മുന്‍കൂട്ടിതന്നെ വേദിയില്‍ സ്ഥലംപിടിച്ചു. കൊണ്ടോട്ടി എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജിയും പി വി അബ്ദുല്‍വഹാബും മുന്നില്‍ത്തന്നെ ഇരിപ്പിടം കണ്ടെത്തി. പാണക്കാട് കുടുംബത്തിനും വേദിയില്‍ നല്ല പരിഗണന കിട്ടി. മൂന്ന് പേരാണ് പാണക്കാട് കുടുംബത്തെ പ്രതിനിധീകരിച്ചെത്തിയത്. ബഷീറലി ശിഹാബ് തങ്ങള്‍ക്കുപുറമേ സാദിഖലി ശിഹാബ് തങ്ങളും അബ്ബാസ് അലിയും വേദിയിലെത്തി. "തോറ്റ എംഎല്‍എ" വി വി പ്രകാശിന് ഇരിപ്പിടം കിട്ടിയത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലെന്നറിയില്ല. ലീഗിന്റെ കൊടിയുമായി പ്രവര്‍ത്തകര്‍ ബൈക്കിലും മറ്റ് വാഹനങ്ങളിലും പരക്കംപാഞ്ഞപ്പോള്‍ അലിഗഡില്‍നിന്നെത്തിയ വിദ്യാഭ്യാസ വിദഗ്ധരും മാനേജ്മെന്റ് പ്രതിനിധികളും അന്തംവിട്ടിരുന്നു.

deshabhimani 251211

2 comments:

  1. അലിഗഢ് സര്‍വകലാശാലയുടെ മലപ്പുറം സെന്റര്‍ ഉദ്ഘാടനച്ചടങ്ങ് മുസ്ലിംലീഗ് സമ്മേളനംപോലെയായി. ലീഗിന്റെ സംസ്ഥാന-ജില്ലാ-പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വേദിയിലും സദസ്സിലും സ്ഥാനംപിടിച്ചപ്പോള്‍ കേരളത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ചവരെല്ലാം പിന്തള്ളപ്പെട്ടു. അലിഗഡ് സെന്റര്‍ മലപ്പുറം ജില്ലയിലെ ചേലാമലയില്‍ കൊണ്ടുവരാന്‍ പാടുപെട്ട മുന്‍ എംഎല്‍എ വി ശശികുമാറിനെ പ്രോട്ടോക്കോളിന്റെ പേരില്‍ ക്ഷണിക്കാതിരുന്നവര്‍ ലീഗിന്റെ നേതാക്കളെയെല്ലാം ക്ഷണിച്ചിരുത്തി. ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഒഴികെയുള്ളവരെല്ലാം വേദിയിലുണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും നാലകത്ത് സൂപ്പിയും എന്തടിസ്ഥാനത്തിലാണ് പ്രത്യേക ക്ഷണിതാക്കളായെന്നതിന് ഉത്തരമില്ല.

    ReplyDelete
  2. Asoooooooooooya vechittu karyamillaaaa......karanavare.............ithu mudakkan vendi orupad addanichavaralle eeeeee kutti sagakkal...........appol pinne ithu konddu varan shramicha partyille kurachu per vediyil irunnadhinnu kuttam parayanonnumillaaaaa...........

    ReplyDelete