Friday, December 30, 2011

കൊച്ചി മെട്രോ: ഡിഎംആര്‍സി പിന്‍മാറുന്നു

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു. ഇപ്പോള്‍ നടക്കുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഡിഎംആര്‍സിയുടെ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടുമെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കാതെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

അഞ്ച് പ്രാഥമിക അടിസ്ഥാന വികസന പദ്ധതികളാണ് കൊച്ചിയില്‍ ഡിഎംആര്‍സി ഏറ്റെടുത്തത്. നോര്‍ത്ത് മേല്‍പ്പാലം, കെഎസ്ആര്‍ടിസിയ്ക്ക് സമീപമുള്ള സലീം രാജന്‍ മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. സ്വന്തം നിലയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മെട്രോയുടെ പുതിയ തീരുമാനം. ഡിഎംആര്‍സിയ്ക്ക് കൊച്ചി പദ്ധതിയ്ക്കായി ഓപ്പണ്‍ ടെന്‍ഡറില്‍ പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് ഡല്‍ഹി മെട്രോ വ്യക്തമാക്കി. ഡല്‍ഹി മെട്രോ മേധാവി ഇ ശ്രീധരന്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് എഴുതിയിട്ടുണ്ട്.

കൊച്ചിമെട്രോ: ആഗോള ടെന്‍ഡറിനുള്ള നിര്‍ദേശമുണ്ടെന്ന് മുഖ്യമന്ത്രി

തിരു: കൊച്ചിമെട്രോയുടെ തുടര്‍ നടപടികള്‍ നടത്തുന്നതിന് ആഗോള ടെന്‍ഡര്‍ എന്ന നിര്‍ദേശം വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തലവന്‍ ഇ ശ്രീധരന്റെ സേവനം ആവശ്യമാണ്. കൊച്ചി മെട്രോയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. തിരുവനന്തപുരത്ത് മന്ത്രി സഭായോഗ തീരുമാനം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ തീരുമാനം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. മാര്‍ച്ച് 31ന് മുന്‍പ് എല്ലാ ഒഴിവുകളും പിഎസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഒഴിഞ്ഞ് കിടക്കുന്ന പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ പിഎസ് സി എത്രയും വേഗം അഡൈ്വസ് നടത്തണമെന്നും മന്ത്രിസഭാ യോഗം പിഎസ് സിയോട് ആവശ്യപ്പെട്ടു. നഗരങ്ങളിലും മറ്റുമുള്ള മാലിന്യപ്രശ്നം പരിഹരിക്കാന്‍ വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്കരണം പ്രേല്‍സാഹിപ്പിക്കുമെന്നും നഗരങ്ങളില്‍ മാലിന്യ സംസ്കരണയൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani news

1 comment:

  1. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു. ഇപ്പോള്‍ നടക്കുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഡിഎംആര്‍സിയുടെ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടുമെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കാതെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

    ReplyDelete